
ന്യൂഡല്‍ഹി: പേയ്മെന്റ് ആപ്പ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീകകം ചെയ്തു. ഗൂഗിളിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പേടിഎമ്മിന്റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പേടിഎമ്മിന്റെ പേയ്മെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാത്തത്. എന്നാല്‍ പേടിഎം ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്.
അടുത്തിടെ ഉള്‍പ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പോളിസിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് നീക്കം ചെയ്തിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട കാര്യം പേടി എമ്മും സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പ് തിരികെ പ്ലേ സ്റ്റോറില്‍ എത്തിക്കുമെന്നും, ഉപയോക്താകകളുടെ പണം നഷ്ടമാകില്ലെന്നും പേടിഎമ്മിന്റെ ട്വീറ്റില്‍ പറയുന്നു.






