ആതുരസേവന രംഗത്ത് വളരെ വലിയ സംഭാവനകള്‍ നല്കുന്ന വ്യക്തികളാണ് ഭൂമിയിലെ മാലാഖമാരെന്ന് അറിയപ്പെടുന്ന നഴ്സുമാര്‍. തന്റെ ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത കാട്ടുന്ന നഴ്സിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാന്‍സര്‍ രോഗിയെ സാന്ത്വനിപ്പിക്കാന്‍ പാട്ടുപാടിക്കൊടുക്കുന്ന നഴ്സിന്റെ വിഡിയോയാണ് വൈറലാകുന്നത്.
''ഗുരുതരമായ അര്‍ബുദം ബാധിച്ചു കിടക്കുന്ന രോഗിക്കായി ഗാനം ആലപിക്കുന്ന നഴ്സ്. ഇന്ന് നിങ്ങള്‍ കാണാന്‍ പോകുന്ന ഏറ്റവും മനോഹരമായ കാര്യം. ലോകത്ത് ഒരുപാട് നല്ല മനുഷ്യരുണ്ട്'- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വയോധികയായ ഒരു സ്ത്രീ ബെഡില്‍ കിടക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ അടുത്തിരുന്നാണ് നഴ്സ് പാട്ട് പാടുന്നത്. വയോധികയുടെ കൈ ചേര്‍ത്തു പിടിച്ച് കരഞ്ഞു കൊണ്ട് പാട്ടു പാടുന്ന നഴ്സാണ് വീഡിയോയിലുള്ളത്. നഴ്സിന്റെ ഗാനം ആസ്വദിച്ച് കിടക്കുന്ന വയോധിക ഒടുവില്‍ ഒപ്പം പാടുന്നതും കാണാം.

Comments