തിരുവനന്തപുരം: അമ്മയുടെ മരണം മറച്ചുവച്ച് എട്ട് വര്‍ഷം കെ.എസ്.ഇ.ബി ജീവനക്കാരന്െ്റ പെന്ഷന് തട്ടിയെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ മകളെയും ചെറുമകനെയും പോലീസ് തിരയുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന് പ്രിജിത് ലാല്‍ ബാബു എന്നിവരെയാണ് പോലീസ് തിരയഒന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.
കെ.എസ്.ഇ.ബി നെയ്യാറ്റിന്‍കര ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. മിനി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. രേഖകള്‍ പരിശോധിക്കാതെ ഇത്രയും കാലം പെന്ഷന് നല്‍കിയതില്‍ ജീവനക്കാര്‍ക്ക് കൂടി പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മകളും ചെറുമകനും കൂടിയാണ് പണം തട്ടിയത്. അപ്പുക്കുട്ടന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെന്ഷന് ലഭിച്ചുതുടങ്ങി. ചെറുമകന് പ്രജിത് ലാല്‍ ബാബുവാണ് പൊന്നമ്മയ്ക്കൊപ്പം എത്തി പെന്ഷന് വാങ്ങിയിരുന്നത്. 2012ല്‍ പൊന്നമ്മ മരിച്ചു. എന്നാല്‍ പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബിയെ അറിയിക്കാതെ ബാങ്കില്‍ കൃത്രിമം കാട്ടി മകള്‍ അംബികയും മകന് പ്രേംജിത് ലാല്‍ബാബുവും ചേര്‍ന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി പണം തട്ടുകയായിരുന്നു.
86 മാസം കൊണ്ട് 10.68 ലക്ഷം രൂപ തട്ടിയെടുത്തു. പെന്‍ഷന്‍കാരി ജീവിച്ചിരുപ്പുണ്ടെന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടര്‍ന്ന് പെന്ഷന് നല്‍കൂ എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊന്നമ്മയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതായതോടെയാണ് അന്വേഷണം നടന്നതും തട്ടിപ്പ് പിടികൂടിയതും. തുടര്‍ന്ന് പ്രതികള്‍ ഓഫീസിലെത്തി മുഴുവന്‍ തുകയും ഉടന്‍ അടച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ ഉറപ്പുപാലിച്ചില്ല. പിന്നീട് രണ്ട് മുദ്രപ്പത്രത്തില്‍ മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് നല്‍കാമെന്ന് എഴുതിക്കൊടുത്തു. അതും ലംഘിക്കപ്പെട്ടതോടെയാണ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.






