
പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം 250 സിസി ശ്രേണിയിലേക്ക്. പുതിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് അഡ്വഞ്ചര്‍ ശ്രേണിയിലേക്കാണ് അവതരിപ്പിക്കുക. ഇപ്പോഴിതാ വാഹനം അവതരിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ഉത്സവ സീസണ് മുന്നില്‍ കണ്ടാണ് വാഹനത്തിന്റെ അവതരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഒക്ടോബര്‍ മാസത്തോടെ ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കെടിഎം 390 അഡ്വഞ്ചറിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കും പുതിയ മോഡൽ എന്നാണ് സൂചന. കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോഡലായിരിക്കും.
248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് എൻജിനായിരിക്കും ബൈക്കിൽ. പരമാവധി 30 bhp കരുത്തില്‍ 24 Nm ടോർക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും ഇത്. 390 അഡ്വഞ്ചര്‍ പോലെ 250 ADV പതിപ്പിനും ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ലഭിച്ചേക്കും.






