
പെരുമ്പാവൂര്‍: എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ തീവ്രവാദികളെ എന്‍ഐഎ പിടികൂടിയതിന് പിന്നാലെ എറണാകുളം ജില്ലയിലെ മറ്റു സ്ഥലങ്ങളിലും കര്‍ശന പോലീസ് പരിശോധന ആരംഭിച്ചു.
പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ഏറ്റവുമധികം അന്യസംസ്ഥാനത്തൊഴിലാളികളുള്ളത്.
ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികള്‍ക്കും തൊഴിലുടമകള്ക്കുമെതിരേ നടപടി സ്വീകരിക്കും.






