
ന്യൂഡല്ഹി: എന്.കെ. പ്രേമചന്ദ്രന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് അദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാര്ലമെന്റ് സമ്മേളനത്തില് പങ്കെടുക്കുന്നതിനായി ഡല്ഹിയിലാണ് അദേഹം.
ശനിയാഴ്ച യുഡിഎഫ് എംപിമാരോടൊപ്പം പ്രേമചന്ദ്രന് വാര്ത്താസമ്മേളനം നടത്തിയിരുന്നു. അതേസമയം കൂടുതല് എംപിമാര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് ലോക്സഭയുടെ വര്ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്നും റിപ്പോര്ട്ടുണ്ട്.
ലോക്സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില് നെഗറ്റീവായ മൂന്ന് എംപിമാര്ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.







Comments