
തന്റെ മകന് ആട് എന്ന തന്റെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ആടിലെ ജയസൂര്യ അവതരിപ്പിച്ച ഷാജിപാപ്പനെയും വിനായകന്റെ ഡ്യൂഡിനെയും വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീറിനെയും സണ്ണി വെയ്ന്റെ സാത്താന് സേവ്യറെയും ആണ് മിഥുന് മകന് പരിചയപ്പെടുത്തിയിരിക്കുന്നത്. മകന് മിഥുന്റെ കയ്യിലിരുന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്.
2018 ലായിരുന്നു മിഥുനും ഫിബിയും വിവാഹിതരാവുന്നത്. വിഷുവിനു മുന്‍പെ ജീവിതത്തിലേക്ക് എത്തിയ അതിഥിയെ ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന എന്നായിരുന്നു മിഥുന് വിശേഷിപ്പിച്ചത്.






