
കൊച്ചി: കൊച്ചി വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈപ്പിനിൽ -കഴുപ്പിള്ളി പള്ളത്താം കളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്പുള്ള ട്രാൻസ്ഫോർമറിനടുത്താണ് നടുറോഡിൽ അജ്ഞതനെ തല്ലിക്കൊന്ന നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ അതുവഴി വന്ന മത്സ്യതൊഴിലാളികളാണ് മുതദേഹം കണ്ടത്. ബർമുഡയും, ഷർട്ടുമാണ് വേഷം തലയ്ക്കും, കൈക്കും അടിയേറ്റ അവസ്ഥയിലാണ്. ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കിടക്കന്നുണ്ട്. 25 വയനോളം പ്രായം തോന്നിക്കും






