
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ. ലൈവ് മിന്റ് റിപ്പോർട്ട് പ്രകാരം പുതിയ പ്ലാനുകളിൽ അധിക ആനുകൂല്യങ്ങൾ കുറവാണെന്നാണ് കമ്പനി വെബ്‌സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നു.
സീ 5 സബ്‌സ്‌ക്രിപ്‌ഷൻ, ഓവർ-ദി-ടോപ്പ് (ഒടിടി) വിനോദ പ്ലാറ്റ്ഫോം പോലുള്ള ആനുകൂല്യങ്ങൾ ചില പ്ലാനുകളിൽ നിന്ന് നീക്കംചെയ്‌തു. നേരത്തെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും സീ 5 സബ്സ്ക്രിപ്ഷൻ ലഭ്യമായിരുന്നു. 405 രൂപയിലാണ് ലാണ് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത്. ഇതോടൊപ്പം 595, 795, 2595 എന്നീ പ്ലാനുകളും അവതരിപ്പിച്ചു. വിവിധ പ്ലാനുകളുടെ കാലാവധി 28 ദിവസം മുതൽ ഒരു വർഷം വരെയാണ്. 405 പ്ലാൻ 28 ദിവസത്തേക്ക് 90 ജിബി ഡേറ്റ നൽകുന്നു. 405 പ്ലാൻ ഒഴികെ, എല്ലാ സ്കീമുകളും പ്രതിദിനം 2 ജിഗാബൈറ്റ് (ജിബി) ഡേറ്റ വാഗ്ദാനം ചെയ്യുന്നു.
റിപ്പോർട്ട് അനുസരിച്ച് എല്ലാ പ്ലാനുകളിലും സൊമാറ്റോ വഴി ദിവസേനയുള്ള ഓർഡറുകളിൽ 75 രൂപയുടെ കിഴിവ് ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും. വോഡഫോൺ ഇന്ത്യ ലിമിറ്റഡിന്റെയും ഐഡിയ സെല്ലുലാർ ലിമിറ്റഡിന്റെയും ഐഡന്റിറ്റിയും ഉപഭോക്തൃ അടിത്തറയും സമന്വയിപ്പിക്കാനുള്ള കമ്പനിയുടെ റീബ്രാൻഡിങ് ശ്രമങ്ങളെ തുടർന്നാണ് പുതിയ താരിഫ് പ്ലാനുകൾ. 2018 ഓഗസ്റ്റിൽ രണ്ട് സ്ഥാപനങ്ങളും ലയിപ്പിച്ചെങ്കിലും സംയോജനം വരെ ഉപഭോക്താക്കൾക്ക് പ്രത്യേകം സേവനം നൽകിയിരുന്നു.







Comments