
പുതിയ 1250TR-G ടൂറർ മോട്ടോർസൈക്കിൾ പുറത്തിറക്കി ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സിഎഫ് മോട്ടോ. പ്രീമിയം മോഡൽ കെടിഎം എഞ്ചിൻ കരുത്തിലാണ് വിപണിയിൽ എത്തുന്നത്. കെടിഎം സോഴ്സ്ഡ് LC8 ട്വിൻ സിലിണ്ടർ മോട്ടോർ മോട്ടോർസൈക്കിളിന്റെ ഒരു പ്രധാന സവിശേഷതയാണ്. ഈ മോഡലിനെ ചൈനയിൽ നടന്ന സിമാ ഷോയിലാണ് കമ്പനി അനാച്ഛാദനം ചെയ്തത്.
ഇൻവേർട്ടഡ് ടെലിസ്കോപ്പിക് ഫോർക്കുകൾ മുൻവശത്തും പിന്നിൽ ഒരു മോണോ ഷോക്കും ഉപയോഗിച്ചാണ് 250TR-G ടൂറർ മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രെംബോ-സോഴ്സ്ഡ് കാലിപ്പറുകളും WP സസ്പെൻഷൻ സജ്ജീകരണവും അടങ്ങുന്ന ടോപ്പ്-സ്പെക്ക് പ്രീമിയം ഹാർഡ്വെയറാണ് മോട്ടോർസൈക്കിളിൽ. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ഇരട്ട ഡിസ്കുകളും പിന്നിൽ ഒരു റോട്ടറും ഉണ്ട്.
ഹീറ്റഡ് ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീൻ എന്നിവയും ടൂറിംഗ് ഫോക്കസ്ഡ് ഹാർഡ്വെയറിൽ ഉൾപ്പെടുന്നു. എൽഇഡി ലൈറ്റിംഗ്, സെമി ഫെയറിംഗ് ഡിസൈൻ, ഉയരമുള്ള വിൻഡ്സ്ക്രീൻ, ടോപ്പ് ബോക്സ് മൗണ്ട് ചെയ്ത പില്യൺ ബാക്ക് റെസ്റ്റ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. 1250TR-G യിലെ 1279 സിസി, എൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 140 bhp കരുത്ത് .സൃഷ്ടിക്കും. ആഗോള വിപണികളിലേക്ക് ബൈക്ക് എപ്പോൾ എത്തുമെന്ന സ്ഥിരീകരണങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ല.






