
ഇഷ്ടമുള്ള വസ്ത്രങ്ങള്‍ നമ്മളൊക്കെ വാങ്ങാറുണ്ട്. വിലയും, തുണിയുടെ മതിപ്പുമൊക്കെ വളരെയധികം ശ്രദ്ധിച്ചാണ് എല്ലാവരും വാങ്ങാറുള്ളത്. എന്നാല്‍ വാങ്ങിയ ശേഷം വീട്ടില്‍ കൊണ്ടു വരുന്ന വസ്ത്രങ്ങള്‍ അലക്കുന്ന പതിവുണ്ടോ ?. ഇല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ രോഗങ്ങളാണെന്നു മാത്രം. അലക്കാതെ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
വസ്ത്രങ്ങള്‍ നമ്മുടെ കൈകളില്‍ എത്തുന്നത് പലതരം പ്രോസസുകളില്‍ കൂടിയാണ്. ഫാക്ടറികളില്‍ നിര്‍മിച്ച് അവിടെ നിന്നു പായ്ക്ക് ചെയ്തു പല മാര്‍ഗങ്ങളില്‍ കൂടിയാണ് വസ്ത്രങ്ങള്‍ നമ്മുടെ കൈകളില്‍ എത്തുന്നത്. പലതരം മൈക്രോഓര്ഗാനിസങ്ങള് തുണികളില്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ അലക്കാതെ ഒരിക്കലും തുണികള്‍ ധരിക്കരുത്. വസ്ത്രങ്ങള്‍ അലക്കാതെ ധരിക്കുന്നത് മൂലം ചര്‍മസംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
വസ്ത്രം വാങ്ങുമ്പോള്‍ അലക്കാതെ ഉപയോഗിക്കുന്നത് പോലെ തന്നെയുള്ള ഒരു പ്രശ്നമാണ് നിരവധി പേര് വസ്ത്രം ട്രയല്‍ ചെയ്തു നോക്കുന്നത്. ഇതുവഴി പല രോഗങ്ങള്‍ പകരാം. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറം പല കെമിക്കലുകള്‍ ചേര്‍ന്നത് ആയിരിക്കും. ഇതും അലര്‍ജിക്ക് കാരണമാകും. കഴുകി വെയില് കൊള്ളിക്കാതെ ഒരിക്കലും കുഞ്ഞുങ്ങളെ പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കരുത്.






