
മലയാളത്തിന്റെ മഹാനടന്, മലയാള സിനിമയുടെ കാരണവര്‍ മധുവിന് ജന്മദിനാശംസകളുമായി സിനിമാ ലോകവും ആരാധകരും. പതിറ്റാണ്ടുകളായി മലയാളികളുടെ മനസ് കീഴടക്കിയിരിക്കുന്ന താരത്തിന് ആശംസകളുമായി മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് എത്തിയത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മധുവിന് ആശംസകളുമായെത്തി.
എല്ലാ കൊല്ലവും മധുവിനെ നേരില്‍ കണ്ട് ആശംസ അറിയിക്കുന്ന പതിവുണ്ടായിരുന്നു മോഹന്‍ലാലിന്. എന്നാല്‍ ഇക്കൊല്ലം കൊവിഡ് പശ്ചാത്തലത്തില്‍ അതിന് സാധിച്ചില്ല. അതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേരുകയാണ് മോഹന്‍ലാല്‍. മധുവിന് ഒപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ആശംംസ. ജമ്മദിനാശംസകള് പ്രിയപ്പെട്ട മധു സര് എന്നായിരുന്നു അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
Posted by Mohanlal on Tuesday, September 22, 2020
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും മധുവിന് ആശംസയുമായെത്തി. എന്റെ സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള് എന്നായിരുന്നു മമ്മൂട്ടി പോസ്റ്റ് ചെയ്തത്. താന്‍ സിനിമയില്‍ എത്തും മുമ്പേ മധുവിനെ ആരാധിച്ചിരുന്നുവെന്ന് മമ്മൂട്ടി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ കണ്ട ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ ആണ് മധുവെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
Happy Birthday My Super Star ❤
Posted by Mammootty on Tuesday, September 22, 2020






