
റിലയൻസ് ജിയോ അഞ്ച് പുതിയ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ അവതരിപ്പിച്ചത്. 399 രൂപ മുതൽ 1,499 രൂപ വരെയുള്ള അഞ്ച് പ്ലാനുകളാണ് ജിയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി ഹോട്ട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനുകൾക്ക് ജിയോ നൽകുന്നുണ്ട്. ജിയോ സ്റ്റോറുകളിലൂടെ സെപ്റ്റംബർ 24 മുതൽ ഈ സേവനം ലഭ്യമാകും. ഹോം ഡെലിവറി സൗകര്യവും ഉണ്ടെന്നാണ് സൂചന.
മാത്രമല്ല, മൂന്നൂറിൽ പരം ന്യൂസ് പേപ്പറുകൾ, 650ൽ പരം ലൈവ് ടിവി ചാനലുകൾ, വീഡിയോ കണ്ടന്റ്, അഞ്ച് കോടിയിലേറെ ഗാനങ്ങൾ എന്നിവയോട് കൂടിയ ജിയോ ആപ്പ് സർവീസും ജിയോ നൽകുന്നുണ്ട്. പ്ലാനിന്റെ ഭാഗമായി 250 രൂപയ്ക്ക് മുഴുവൻ കുടുംബത്തിനും ഉപയോഗിക്കാവുന്ന ഫാമിലി പ്ലാൻ, 500 ജിബി വരെ ഡാറ്റ, ഇന്ത്യയ്ക്ക് അകത്തും വിദേശത്തും വൈഫൈ കോളിംഗ് എന്നിവയും ലഭ്യമാണ്.
ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കാൾ എസ്എംഎസ് സൗകര്യം, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 200 ജിബി ഡാറ്റ റോൾഓവർ എന്നിവ 399 രൂപ പ്ലാനിൽ ലഭിക്കും. 599 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കാൾ എസ്എംഎസ് സൗകര്യം, 100 ജിബി ഡാറ്റ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 200 ജിബി ഡാറ്റ റോൾഓവർ, ഫാമിലി പ്ലാനിനൊപ്പം ഒരു അധിക സിം കാർഡ് എന്നിവ ഒരുക്കിയിട്ടുണ്ട്.
799 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കാൾ, എസ്എംഎസ് സൗകര്യം, 150 ജിബി ഡാറ്റ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 200 ജിബി ഡാറ്റ റോൾഓവർ, കൂടാതെ 2 അധിക സിം കാർഡുകൾ എന്നിവ ഫാമിലി പ്ലാനിൽ ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്സ്, എസ്എംഎസ് സൗകര്യം, 200 ജിബി ഡാറ്റ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 500 ജിബി ഡാറ്റ റോൾഓവർ, കൂടാതെ 3 അധിക സിം കാർഡുകൾ എന്നിവയാണ് 999 രൂപയുടെ പ്ലാനിൽ, ലഭിക്കുക. അൺലിമിറ്റഡ് വോയ്സ്, എസ്എംഎസ്, 300ജിബി ഡാറ്റ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, 500 ജിബി ഡാറ്റ റോൾഓവർ, യുഎസ്എ, യുഎഇ എന്നിവിടങ്ങളിലേക്ക് അൺലിമിറ്റഡ് ഡാറ്റയും വോയ്സ് കോളും 1,499ന്റെ പ്ലാനിൽ ലഭ്യമാണ്.






