
കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന് സംവിധാനം ചെയ്ത വസന്തത്തിന്റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനൽ മൂടിക്കിടന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ വസന്തത്തിന്റെ കനല്‍വഴികളില്‍ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. മലയാളസിനിമയില്‍ ഇന്നേവരെ ആവിഷ്ക്കരിച്ച വിപ്ലവ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ ചിത്രം. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഒന്നാകെ ചിത്രം ഏറ്റെടുക്കുകയായിരുന്നു.
പുതതലമുറയ്ക്ക് അജ്ഞാതമായ ചരിത്ര വീഥികളിലേക്കാണ് വസന്തത്തിന്റെ കനല്‍വഴികള്‍ വെളിച്ചം വീശിയത്. മൂവായിരത്തോളം അഭിനേതാക്കളും ഗ്രാമീണ തൊഴിലാളികളും ചിത്രത്തില്‍ അണിനിരന്നു.ഇൻഡ്യൻ സിനിമാ സംഗീത ചരിത്രത്തിൽ പുതചരിത്രം സൃഷ്ടിച്ച് ഏട്ട്സംഗീത സംവിധായകര്‍ ഒന്നിച്ചു ചേർന്നതാണ് ഇതിലെ സംഗീത വിഭാഗം. ഉൾക്കരുത്തിൻ്റെ പ്രതീകമായ സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ചിത്രത്തിൽ ജീവൻ നൽകിയത് പ്രമുഖ തമിഴ്നാടനും, സംവിധായകനും മയ സമുന്ദ്രക്കനിയാണ്. മലയാള സിനിമയിൽ നായിക - നായകന്മാരായി, പ്രതിഭാധനരായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും ആദ്യമായി പരീക്ഷിച്ച ചിത്രം കൂടിയായിരുന്നു, വസന്തത്തിൻ്റെ കനൽവഴികളിൽ ഇരുവരും പിന്നീട് മികച്ച അഭിനേതാക്കൾക്കുള്ള ദേശീയ പുരസ്കാരം നേടിയതു ചരിത്രം. ചരിത്രത്തിന്റെ ചോര ചീന്തിയ വഴികളില്‍ ജീവന് ബലിയര്‍പ്പിച്ചവര്‍ക്കുള്ള പ്രണാമം കൂടിയായിരുന്നു ഈ ചിത്രം.






