
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ഉപ്പും മുളകും പരമ്പരയില്‍ നിന്ന് ലച്ചുവിന്റെ പിന്മാറ്റത്തോടെ എത്തിയ പുതിയ കഥാപാത്രമായിരുന്നു പൂജ. അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്.
സൂര്യ ടിവിയിലെ മ്യൂസിക് ഷോയുടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഉപ്പും മുളകിലേക്ക് അശ്വതി എത്തിയത്. അല്‍പ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയില്‍ അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ കുറേ എപ്പിസോഡുകളിലായി അശ്വതിയെ പരമ്പരയില്‍ കാണുന്നില്ല. ഇതോടെ ലച്ചുവിനെ പോലെ അശ്വതിയും പരമ്പരയില്‍ നിന്ന് പിന്മാറിയോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
എന്നാല്‍ ആരാധരുടെ ഈ സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അശ്വതി. പ്രമുഖ മാധ്യമത്തോടാണ് അശ്വതി ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. '' ഉടന്‍ ഉപ്പും മുളകിലേക്കും താന്‍ തിരികെ എത്തും. ഒരു ചെറിയ ബ്രെയ്ക്ക് എടുത്തു എന്ന് മാത്രമേ ഉള്ളൂ. കഴിഞ്ഞ ദിവസം മുതല്‍ ഷൂട്ടിങ്ങിലേക്ക് തിരികെ എത്തി. ഇനി വരാന്‍ ഇരിക്കുന്ന എപ്പിസോഡില്‍ ഉണ്ടാകും'' - അശ്വതി പറയുന്നു.






