
റോം: പ്രൊപ്പഗാന്ത ഫീദെയുടെ കീഴിലുള്ള റോമിലെ ഉര്‍ബനിയാന കോളേജിലെ ജനറല്‍ പ്രീഫെക്ട് സ്ഥാനത്തേക്ക് ഒരു മലയാളി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊച്ചി രൂപതാംഗംമായ ബ്രദര്‍ ഡെല്ഫിന് ജോബ് അറക്കല്‍ ആണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഉര്‍ബനിയാന കോളേജില്‍ തന്നെ ദൈവശാസ്ത്ര പഠനം കഴിഞ്ഞതിനുശേഷം ഇപ്പോള്‍ കാനന്‍ ലോയില്‍ ഉപരിപഠനം നടത്തുകയാണ് അദ്ദേഹം. കൊച്ചി രൂപതയിലെ ചെല്ലാനം. സെന്റ്.:സെബാസ്റ്റ്യന്‍ ഇടവകാംഗമായ ബ്രദര്‍ ഡെല്ഫിന്, അറക്കല്‍ വര്‍ഗ്ഗീസിന്റെയും ഫിലോമിനയുടേയും നാലു മക്കളില്‍ ഏറ്റവും ഇളയവനാണ്.






