
മലയാള സിനിമയിലെ മുത്തശ്ശി വേഷങ്ങള്‍ അനശ്വരമാക്കിയ നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
1998ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷവും 99ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും മികച്ച കഥാപാത്രങ്ങളായിരുന്നു ശാരദ നായരുേടത്.
തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന് നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.






