
തങ്ങളുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. വാഹനം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ്. ഇപ്പോഴിതാ വാഹനം അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്-ഇലക്ട്രിക് ഓഫറാണിത്. 2020 ഒക്ടോബര്‍ 8 -ന് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ ഏപ്രില്‍ മാസത്തില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും കൊറോണ വൈറസ് മഹാമാരി മൂലം അവതരണം മാറ്റിവെയ്ക്കുകയായിരുന്നു. EQ സബ് ബ്രാന്‍ഡിന് കീഴില്‍ 2022 -ഓടെ 10 മോഡലുകളുകള്‍ അവതരിപ്പിക്കുമെന്ന് ബ്രാന്‍ഡ് അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തെ മോഡലാകും ഇത്.
ആഗോള വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഈ പതിപ്പിലും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും. അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. 80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, 408 bhp കരുത്തും 760 Nm ടോർക്കും സൃഷ്ടിക്കും. ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.






