
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അസിൻ തോട്ടുങ്കൽ. നടി തൻ്റെ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ മുഖേന ആരാധകരെ അറിയിക്കാറുണ്ട്. അസിനിപ്പോൾ സോഷ്യൽ മീഡിയയിലൂടെ തൻ്റെ പ്രിയപ്പെട്ട കഥാപാത്രത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. സൂര്യയെ നായകനാക്കി എ.ആർ മുരുകദോസ് സംവിധാനം ചെയ്ത ഗജിനിയിൽ അസിനായിരുന്നു നായിക. കൽപ്പന എന്ന കഥാപാത്രത്തെയായിരുന്നു അസിൻ അവതരിപ്പിച്ചിരുന്നത്.
തൻ്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം ഇതാണെന്ന് പറഞ്ഞിരിക്കുകയാണ് അസിൻ. കൽപ്പനയുടെ ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെയാണ് അസിൻ തൻ്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് വാചാലയായത്. കൽപ്പന തനിക്ക് വളരെ സ്പെഷ്യലാണെന്നും എല്ലാവരോടും സ്നേഹമുണ്ടെന്നും ചിത്രത്തിൻ്റെ കാസ്റ്റ് ആൻ്റ് ക്രൂവിനോടും നന്ദിയും സ്നേഹവുമുണ്ടെന്നും അസിൻ കുറിച്ചു.
2001 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.






