
നോക്കിയ ഫോണുകളില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ഉടനെത്തിയേക്കും. എന്നാല്‍ ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി പങ്കുവെച്ച ട്വീറ്റ് ഉടന്‍ തന്നെ പിന്‍വലിക്കപ്പെട്ടു. ഇതിന് കാരണം പങ്കുവെച്ച ഇന്ഫോഗ്രാഫിക്സില് എന്തെങ്കിലും പിഴവുകള്‍ ഉണ്ടായതാകാമെന്നാണ് കരുതുന്നത്. നോക്കിയ 2.4, നോക്കിയ 3.4 ഉള്‍പ്പടെയുള്ള ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ലഭിക്കുമെന്ന് ആണ് എച്ച്എംഡി ഗ്ലോബല്‍ ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ അപ്ഡേറ്റ് ഫോണുകളില്‍ എത്തുമെന്നാണ് നോക്കിയ മൊബൈല്‍ ട്വീറ്റില്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ നോക്കിയ 2.2, നോക്കിയ 5.3 ഫോണുകളിലും നോക്കിയ 1.3, നോക്കിയ 4.2 , നോക്കിയ 2.4, നോക്കിയ 3.4, നോക്കിയ 2.3 ഫോണുകളില്‍ 2021 ആദ്യമാസങ്ങളോടെയും അപ്ഡേറ്റ് ലഭിക്കും.
2021 രണ്ടാം പാദത്തിൽ നോക്കിയ 3.2, നോക്കിയ 7.2, നോക്കിയ 6.2യ, നോക്കിയ 1 പ്ലസ്, നോക്കിയ 9 പ്യുവര്‍ വ്യൂ, എന്നീ ഫോണുകളില്‍ അപ്ഡേറ്റ് ലഭിക്കും. നോക്കിയ 7 പ്ലസ് ഫോണ്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നോക്കിയ മൊബൈല്‍ ട്വിറ്ററില്‍ നിന്നും നീക്കംചെയ്ത ട്വീറ്റിലാണ് ഈ വിവരങ്ങള്‍ നൽകിയിരുന്നത്






