
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. ബുധനാഴ്ച രാത്രിയാണ് കൃഷ്ണഘട്ടി മേഖലയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായത്.
ലാന്‍സ് നായിക് കര്‍ണയില്‍ സിംഗ് ആണ് മരണമടഞ്ഞത്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചുവെന്ന് പ്രതിരോധ പി.ആര്.ഐ ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പൂഞ്ചിലെ മാന്‍കോട്ട് സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്.






