
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കൾ മെർസിഡീസ് 2021 AMG GT സ്റ്റെൽത്ത് എഡിഷൻ പുറത്തിറക്കി. AMG എക്സ്റ്റീരിയർ നൈറ്റ് പാക്കേജിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. 19 ഇഞ്ച് വൈ-സ്പോക്ക് ഫ്രണ്ട് വീലുകൾ, 20 ഇഞ്ച് പിൻ വീലുകൾ,ഹെഡ്ലാമ്പുകളിൽ കറുത്ത ഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് പുതിയ മോഡൽ വരുന്നത്.
4.0 ലിറ്റർ, ട്വിൻ-ടർബോ, V8 എഞ്ചിനാണ് 2021 മെർസിഡീസ്-AMG GT -യുടെ ഹൃദയം. 516 bhp കരുത്തും 670 Nm ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. വാഹനത്തിന്റെ പവർ ഔട്ട്പുട്ട് 53 bhp ഉം ടോർക്ക് 40 Nm ഉം വർധിച്ചു. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എഞ്ചിനിൽ ചേർത്തുവയ്ക്കുന്നു.
ഒരു ബ്ലാക്ക് സോഫ്റ്റ് ടോപ്പ് റോഡ്സ്റ്ററിന് ലഭിക്കുന്നു, എന്നാൽ, കൂപ്പെയ്ക്ക് ടിൻഡ് ഗ്ലാസുള്ള ഒരു കാർബൺ ബ്ലാക്ക് ഫൈബർ റൂഫും ലഭിക്കും. പ്രകടനം കേന്ദ്രീകരിച്ച മോഡലിന് ഇരുണ്ട ക്രോം AMG ഗ്രില്ലാണ്. ഗ്രേ നിറത്തിലുള്ള രണ്ട് അധിക ഷേഡുകളിലും വാഹനം വാഗ്ദാനം ചെയ്തേക്കും. ബ്ലാക്ക് ടോപ്പ്സ്റ്റിച്ചിംഗ്, ഡയമണ്ട് ക്വിൽറ്റിംഗ്, ബ്ലാക്ക് പിയാനോ ലാക്വർ ട്രിം ഘടകങ്ങൾ എന്നിവയുള്ള നാപ്പ-സ്റ്റൈൽ ലെതർ അപ്ഹോൾസ്റ്ററി എന്നിവ വാഹനത്തിൽ AMG GT -ക്ക് വെറും 3.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത എത്താൻ കഴിയുമെന്നാണ് റിപ്പോർട്ട്. കൂപ്പെയ്ക്ക് മണിക്കൂറിൽ 315 കിലോമീറ്ററും, റോഡ്സ്റ്ററിന് മണിക്കൂറിൽ 311 കിലോമീറ്ററുമാണ് പരമാവധി വേഗത.






