
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. കൊച്ചിയില്‍ ഇന്ന് ചേരുന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം 15 മുതല്‍ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ തല്ക്കാലം തിയറ്ററുകള്‍ തുറക്കണ്ട എന്ന നിലപാടിലാണ് ഫിലിം ചേംബര്‍.
കോവിഡ് കാലത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് തിയറ്ററുകള്‍ തുറക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടിലാണ് തിയറ്റര്‍ ഉടമകള്‍. കൂടാതെ, വിനോദ നികുതി ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. അണ്‍ലോക്ക് 5ല്‍ തിയറ്ററുകള്‍ തുറക്കാന്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യ പറഞ്ഞു.
ഈ മാസം പകുതി മുതല്‍ പകുതിയോളം ആളുകളെ കയറ്റി ഷോ നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇനിയുള്ള നടപടിക്രമങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.






