
മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമാണ് ജിനു ജോസഫ്. ചാക്കോച്ചനും ഉണ്ണിമായ പ്രസാദിനുമൊപ്പം പ്രധാന വേഷത്തിലാണ് ജിനു ജോസഫും അഭിനയിച്ചത്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമല്‍ നീരദ് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജിനു ജോസഫും അഭിനയിച്ചിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് ജിനു ജോസഫ്.
ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി വന്ന സന്തോഷമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന് പേരിട്ടിരിക്കുന്നത്. ലിയാ സാമുവല്‍ എന്നാണ് ജിനു ജോസഫിന്റ ഭാര്യയുടെ പേര്. കുഞ്ഞ് ഉണ്ടായതിന്റെ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ അഭിനന്ദനവുമായി സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു.
സൗബിന് ഷാഹിര്‍, റിമ കല്ലിങ്കല്‍, ആഷിക്ക് അബു, പരാരി മുഹ്സിന്, ഫര്ഹാന് ഫാസില്‍ തുടങ്ങിയവരെല്ലാം ജിനു ജോസഫിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ജിനു ജോസഫ്. തുടര്‍ന്ന് അമല്‍ നീരദിന്റെ തന്നെ അന്‍വര്‍, സാഗര്‍ എലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന് തുടങ്ങിയ സിനിമകളിലും നടന് അഭിനയിച്ചിരുന്നു. ഇതില്‍ ഇയ്യോബിന്റെ പുസ്കത്തിലെ ഇവാന് എന്ന വില്ലന്‍ കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.






