
മുംബൈ : ഇന്ത്യ പ്രീമയില് ലീഗില്‍ ഈ സീസണില്‍ ഒറ്റ ദിവസം കൊണ്ട് പ്രശസ്തമായ താരമാണ് രാജസ്ഥാന് റോയ്ല്സിന്െ്റ ഹരിയാന താരം രാഹുല്‍ തെവാത്തിയ. കിങ്സ് ഇലവന് പഞ്ചാബുമായിട്ടുള്ള മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് റോയല്‍സിനെ രക്ഷിച്ചത് തെവാത്തിയായണ്.
എന്നാല്‍ തെവാത്തിയയുടെ ട്വിറ്റര്‍ അക്കൗണ്ടി് ആണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ഇങ്ങനെ വൈകുന്നത് തെവാത്തിയയുടെ പതിവാണെന്ന ട്രേളുമായി സമൂഹമാധ്യമങ്ങളി പ്രചരിക്കുന്ന ഒരു സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പഞ്ചാബിനെതിരെ രാജ്സഥാനില്‍ താരം തകര്‍ത്തടിക്കുമ്പോള്‍ ട്വിറ്ററില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്നു തെവാത്തിയ. മത്സരത്തിനിടയില്‍ താരത്തിനെ തിരഞ്ഞ് ട്വിറ്ററില്‍ എത്തിയ ആരാധകനാണ് ഈ വ്യത്യസം ചൂണ്ടിക്കാട്ടിയത്. അക്കൗണ്ടിലെ ചിത്രവും ഡല്‍ഹി ജഴസിയില്‍ ഉള്ളതാണ്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തെവാത്തിയ ട്വിറ്ററില്‍ ബയോ പുതുക്കി. പഴയചിത്രം മാറ്റുകയും ചെയ്തു. ലേറ്റായിപോയെന്ന് സമ്മതിച്ച് മറ്റൊരു ട്വീറ്റും തെവാത്തിയ പോസ്റ്റ് ചെയ്യുകയും ചെയ്തു. 7,400 ല്‍ അധികം പേരാണ് ഇത് റീട്വീ്റ്റ് ചെയ്തത്. ഒന്നേകാല്‍ ലക്ഷത്തോളം പേര് ലൈക്കും ചെയ്തു.
Sorry guys I’m late 😅
— Rahul Tewatia (@rahultewatia02) September 29, 2020






