
ദുബായ് : ഐ പി എല്ലില്‍ സണ്‍റൈസേഴ്സിനെതിരെ മത്സരിക്കുന്ന ചെന്നൈ ക്യാപ്റ്റന്‍ ധോണിയെ കാത്ത് ഒരു റെക്കോഡ് ഉണ്ട്.
ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരിച്ച താരമെന്ന് റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്. ഇന്ന് നടക്കാന്‍ ഇരിക്കുന്നത് ധോണിയുടെ 194 ാം മത്സരമാണ്. ഇപ്പോള്‍ സുരേഷ് റെയ്നയുമായി 193 മത്സരങ്ങളോടെ െറേക്കാഡ് പങ്ക്വെക്കുകയാണ് ധോണി.
മറ്റൊരു റെക്കോഡ് ധോണിക്കായി കാത്തിരിക്കുന്നത് ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന നേട്ടമാണ്. റെയ്നയാണ് ഇതിലും മുന്നില്‍ 164 മത്സരം. ധോണിയുടെ 164 ാം മത്സരമാണ് ഇന്ന് നടക്കുന്നത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ രണ്ട് സിക്സറുകള്‍ നേടാനായാല്‍ ട്വിന്്റി 20 യില്‍ 300 സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ധോണിക്ക് സ്വന്തമാകും. രോഹിത്, റെയ്ന എന്നിവരാണ് ഇക്കാര്യത്തില്‍ ധോണിക്ക് മുന്നിലുള്ളത്. മത്സരത്തില്‍ 24 റണ്‍സ് നേടാനായാല്‍ ഐ പി എല്‍ കരിയറില്‍ 4500 റണ്‍സ് തികയ്ക്കാനും ധോണിക്ക് സാധിക്കും.






