
തിരുവനന്തപുരം : യുവതിയുടെ നഗ്നചിത്രം എടുത്ത് പ്രചരിപ്പിച്ചു എന്ന കേസില്‍ നടന് അടക്കം മൂന്ന് പേര് അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദന്ത വിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന് ജാസ്മീര്‍ ഖാന്, വ്യാജ സിം കാര്‍ഡ് എടുത്ത് നല്കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്.
വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.






