
അബുദാബി : ബാംഗ്ളൂര്‍ രാജസ്ഥാന് മത്സരത്തില്‍ തകര്‍പ്പന്‍ ക്യച്ചെടുത്ത് ബാംഗ്ളൂരിന്െ്റ മലയാളി താരം ദേവദത്ത് പടിക്കല്‍. തകര്‍പ്പന്‍ അടിയുമായി നിന്ന് ജോസ് ബട്ലറുടെ വിക്കറ്റാണ് ദേവദത്ത് സ്വന്തമാക്കിയത്.
നവദീപ് സെയ്നിയാണ് ബൗള്‍ എറിഞ്ഞത്. സൈനിയെറിഞ്ഞ ആദ്യ ബൗളില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ബട്ലറുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഔട്ട്സൈഡ് എഡ്ജില്‍ തട്ടിയ പന്ത് സ്ളപ്പിലേക്ക് പോയി. ഇത് അസാമാന്യമായ ഡൈവിലൂടെ ദേവദത്ത് പിടിക്കുകയായിരുന്നു.
12 പന്തില്‍ 22 റണ്‍സുമായി മികച്ച ഫോമിലായിരുന്നു ബട്ലര്. എന്നാല്‍ ബട്ലറിന്െ്റ വിക്കറ്റ് തെറിച്ചതോടെ രാജസ്ഥാന് പ്രതിരോധത്തിലായി. ബാംഗ്ളൂറിന് വേണ്ടി ബാറ്റ്കൊണ്ടും മികച്ച ഫോമിലാണ് ദേവദത്ത് പടിക്കല്‍






