
അബുദാബി : രാജസ്ഥാന്റെ രാഹുല്‍ തെവാതിയക്ക് ജേഴ്സി സമ്മാനമായി നല്കി ബാംഗ്ലൂര്‍ നായകന് കോഹ്ലി. ബാംഗ്ലൂരിന്റെ എട്ട് വിക്കറ്റ് വിജയത്തിന് പിന്നാലെയാണ് ആര്‍സിബി ക്യാപ്റ്റന്റെ സമ്മാനം തെവാതിയ്ക്ക് കോഹ്ലി സമ്മാനിച്ച്.
കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്സ് പറത്തിയാണ് തെവാതിയ ഐപിഎല്ലില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. സ്പെഷ്യല്‍ ഓട്ടോഗ്രാഫ് ജേഴ്സിയാണ് തെവാതിയക്ക് കോഹ്ലി നല്‍കിയത്.
പഞ്ചാബിനെതിരെ ക്രീസിലെത്തി ആദ്യ 20 പന്തില്‍ താളം കണ്ടെത്താനാവാതെ നിന്ന തെവാതിയ ഷെല്‍ഡന്‍ കോട്രലിനെ അഞ്ച് വട്ടം സിക്സ് പറത്തി രാജസ്ഥാനെ ജയത്തിലേക്ക് എത്തിച്ചു. 31 പന്തില്‍ 53 റണ്‍സ് ആണ് തെവാതിയ നേടിയത്. തെവാതിയയുടേയും സഞ്ജുവിന്റേയും സ്മിത്തിന്റേയും കരുത്തില്‍ കിങ്സ് ഇലവന് മുന്പില് വെച്ച 224 റണ്‍സ് രാജസ്ഥാന് മറികടക്കുകയും ചെയ്തു.
A special autographed jersey from Virat Kohli to Rahul Tewatia 🖋️






