
ലോകത്ത് വലിയ ആരാധകരുള്ള സിനിമ സീരിയസാണ് ഫാസ്റ്റ് ആന്ഡ്ഫ്യൂരിയസ്. അതിന്റെ ഒന്‍പതാം ഭാഗം 2021 മെയ് 21 ന് റിലീസ് ചെയ്യും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. നേരത്തേ 2020 മെയ് മാസത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ജസ്റ്റിന് ലിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന് ഡീസൽ, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്സൺ എന്നിവർക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും വേഷമിടുന്നു. ചിത്രത്തിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ന് ശേഷം ആറുവര്‍ഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിന് ലിന് ഒന്‍പതാം സിരീസ് ഒരുക്കുന്നത്.
“You know I’d ride to the death with you.” #F9 pic.twitter.com/dtPcLxYJUC
— #F9 (@TheFastSaga) September 30, 2020






