ഷാർജ : ഷാര്‍ജയില്‍ ഫീല്‍ഡിങില്‍ തിളങ്ങി സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾ. മുംബൈയ്ക്കെതിരെയുള്ള മത്സരത്തിലാണ് താരങ്ങളുടെ അസാധ്യ ഫീല്‍ഡിങ് പ്രകടനം. സ്പിന്നര്‍ റാഷിദ് ഖാനും മനീഷ് പാണ്ഡെയുമാണ് തകര്‍പ്പന്‍ ക്യാച്ചുകളുമായി ആരാധകരെ ഞെട്ടിച്ചത്.
മുംബൈ ഇന്ത്യൻസിന്റെ 14-ാം ഓവറിലായിരുന്നു കമന്റേറ്റർമാരെയടക്കം ഞെട്ടിച്ച റാഷിദിന്റെ ക്യാച്ച്. 39 പന്തിൽ നാലു വീതം സിക്സും ഫോറുമായി 67 റൺസോടെ തകർത്തടിച്ച് മുന്നേറുകയായിരുന്ന ക്വിന്റൺ ഡിക്കോക്കിനെയാണ് തകർപ്പൻ ക്യാച്ചിലൂടെ റാഷിദ് മടക്കിയത്.
റാഷിദ് എറിഞ്ഞ 13-ാം ഓവറിലെ ആദ്യ പന്ത് ഡിക്കോക്കിന്റെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങി. ഫീൽഡർമാർ ഇല്ലാത്ത സ്ഥലത്തേക്കാണ് പന്ത് പോയത്. ഇതു കണ്ട റാഷിദ് മീറ്ററുകളോളം ഓടി ആ പന്ത് പിടിക്കുകയായിരുന്നു. കമന്റേറ്റർമാർ അടക്കം ആ ക്യാച്ച് കണ്ട് ഞെട്ടി.

പിന്നാലെ 15-ാം ഓവറിലായിരുന്നു ബൗണ്ടറി ലൈനിൽ മനീഷ് പാണ്ഡെയുടെ തകർപ്പൻ ക്യാച്ച്. സന്ദീപ് ശർമയുടെ പന്തിൽ മുംബൈ ബാറ്റ്സ്മാൻ ഇഷാൻ കിഷനെയാണ് ലോങ് ഓണിലെ തകർപ്പൻ ക്യാച്ചിലൂടെ പാണ്ഡെ മടക്കിയത്. ലോങ് ഓണിലേക്കു പോയ പന്ത് ഓടിയെത്തി ഒരു നെടുനീളൻ ഡൈവിലൂടെ പാണ്ഡെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Comments