
2020 തുടക്കത്തിലാണ് എംജി മോട്ടോര്‍സ്, ZS ഇവിയെ അവതരിപ്പിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 1,000-മത്തെ ZS ഇവിയും ഇപ്പോള്‍ പുറത്തിറക്കി. വാഹനം രണ്ട് വകഭേദങ്ങളിലാണ് എത്തിയത്. എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.
ZS ഇവിക്ക് കരുത്തേകുന്നത് IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ്. ഈ ഇലക്ട്രിക് മോട്ടോര്‍ 141 bhp കരുത്തും 353 Nm ടോർക്കും സൃഷ്ടിക്കും. ട്രാന്സ്മിഷന് സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാൻ വാഹനത്തിന് കഴിയുമെന്നാണ് സൂചന. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാർജ് ചെയ്യാം. സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും.
എല്‍ഇഡി ഹെഡാലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവയാണ് സവിശേഷതകള്‍. എംജി ZS ഇവിയുടെ പരമാവധി വേഗത 155 കിലോമീറ്ററാണ്. ഈ ഇലക്ട്രിക് വാഹനത്തിന് 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
സുരക്ഷ ഒരുക്കുന്നതിനായി ആറ് എയര്‍ബാഗുകള്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് ക്യമാറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എബിഎസ്, ഇബിഡി, ഹില്‍ ഡിസെന്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള് എന്നിവയാണ് വാഹനത്തിൽ ഉള്ളത്. സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റോപ് ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍ എന്നിവയാണ് ഇന്റീരിയർ ഫീച്ചറുകള്‍.






