
ദുബായ്: ഇന്ത്യന്‍ പ്രീമിയില്‍ ലീഗ് ആവേശത്തിനിടെ പരിക്ക് കളം നിറയുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനു പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനും തിരിച്ചടി. സണ്‍റൈസേഴ്സ് ടീമില്‍ ഇന്ത്യന്‍ പേസ് താരമായ ഭുവനേശ്വര്‍ കുമാറാണ് പരിക്കേറ്റ് ടൂര്‍ണമെന്റിനു പുറത്തായത്.
ഡല്‍ഹി ക്യാപിറ്റല്‍സില്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ബാക്കി സീസണില്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണിത്.ഭുവനേശ്വര്‍ കുമാറിന് ഇടുപ്പിനേറ്റ പരിക്കാണ് ഐപിഎല്ലില്‍ തിരിച്ചടിയായത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ദുബായില്‍ നടന്ന മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. മത്സരത്തില്‍ തന്റെ അവസാന ഓവര്‍ എറിയുന്നതിനിടെയാണ് സംഭവം. 'ഈ വര്‍ഷശത്ത ടൂര്‍ണമെന്റില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിക്കില്ല. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്ന് പുറത്തായിിരിക്കുകയാണ്.ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി. ഐപിഎല്ലില്‍ ഇത്തവണ നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്.






