
ദുബായ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. പൃഥ്വി ഷാ(23 പന്തില്‍ 42 റണ്‍സ്) യുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. 25 റണ്‍സുമായി ശിഖര്‍ ധവാനും നാല് റണ്‍സുമായി ശ്രേയസ് അയ്യറുമാണ് ക്രീസില്‍.
പൃഥ്വി ഷായെ മുഹമ്മദ് സിറാജ് ആണ് മടക്കിയത്.
രണ്ട് മാറ്റങ്ങളോടെയാണ് ബാംഗ്ലൂര്‍ ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങിയത്. ആദം സാംപ, ഗുര്‍കീരത് സിങ് മന് എന്നിവര്‍ക്കു പകരം മൊയീന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലിടം നേടി. ഡല്‍ഹിയി പരിക്കേറ്റ അമിത് മിശ്രയ്ക്ക് പകരം അക്സര്‍ പട്ടേലും ഇറങ്ങി. ഇന്ന് ജയി്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.






