
നടി മേഘ്ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഏവരുടെയും ഹൃദയം കവരുകയാണ്. അന്തരിച്ച നടനും മേഘ്നയുടെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനൊപ്പം നടി നില്ക്കുന്ന ചിത്രങ്ങളണ് പുറത്തെത്തിയത്. ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നു.
കുറിപ്പ് ഇങ്ങനെ,ഓരോ താര വിവാഹങ്ങള്‍ നടക്കുമ്പോഴും പൊതുവെ കേള്‍ക്കുന്ന ഒരു ഡയലോഗ് ഉണ്ട് ഇനി എപ്പോ അടിച്ചു പിരിയും എന്ന് നോക്കിയാല്‍ മതി, ഇതിനി എത്ര കാലത്തേകാവോ അങ്ങനെ അങ്ങനെ.. ഒത്തിരി താരങ്ങള്‍ കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും കാണാതെ ഡിവോഴ്സ് ആയ താരങ്ങളുടെ ജീവിതം ജനറലൈസ് ചെയ്യുന്നതും കൂടുതല്‍ ആണ്.. എന്നാല്‍ ഇങ്ങനെയും ചിലര്‍ ഉണ്ട്.. എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്ന ചിരിക്കുന്നത്. അത്രമേല്‍ സ്നേഹിച്ചു ജീവിച്ച രണ്ടുപേര്‍ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ചിത്രം.'






