
ഉത്സവ സീസണ് കളറാക്കാനായി മികച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട. റിപ്പോർട്ട് അനുസരിച്ച് 2.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഹോണ്ട കാറുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും അഞ്ചാം തലമുറ സിറ്റി, അമേസ്, പുതിയ ഡബ്ല്യുആര്‍-വി, ജാസ്, സിവിക് തുടങ്ങിയ മോഡലുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുള്ളത്.
എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്കൗണ്ട്, എക്സ്റ്റെന്റഡ് വാറണ്ടി, ലോയലിറ്റി ബോണസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഓഫറുകള്‍ നൽകുന്നത്. ഏറ്റവും വലിയ ഓഫര്‍ ഹോണ്ടയുടെ പ്രീമിയം സെഡാന് മോഡലായ സിവിക്കിനാണ് നൽകുന്നത്. 2.5 ലക്ഷം രൂപ വരെയുള്ള ഓഫറാണ് ഈ ഫ്ളാഗ്ഷിപ്പ് മോഡലിന് നല്‍കുന്നത്.
47,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് സബ്-കോംപാക്ട് എസ്.യു.വിയായ അമേസിന് ലഭിക്കുക. കൂടാതെ 12,000 രൂപ വരെയുള്ള അഞ്ച് വര്‍ഷ എക്സ്റ്റെന്റഡ് വാറണ്ടി, പെട്രോള്‍ മോഡലിന് 20,000 രൂപയുടെയും ഡീസല്‍ മോഡലിന് 10,000 രൂപയുടെയും ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. 30,000 രൂപയുടെ ഓഫറുകളാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് ഹോണ്ട ഒരുക്കിയിരിക്കുന്നത്. 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ആണ് ഡബ്ല്യുആര്‍-വി, ജാസ് എന്നീ മോഡലുകള്‍ക്ക് നല്‍കുന്നുണ്ട്






