
ചെന്നൈ : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു.
കോൺഗ്രസിൽ പൂർണമായും സംതൃപ്തയാണെന്നും മറ്റു പാർട്ടികളിലേക്ക് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്നും ഖുശ്ബു പറഞ്ഞു.
ഹത്രസ് യുവതിക്കു നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഖുഷ്ബു പങ്കെടുത്തിരുന്നു. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ്ചെ യ്തതോടെയാണ് നടി പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമായത്.






