
സുസുക്കി ആക്സസ് 125-ലും ബര്ഗ്മാന് സ്ട്രീറ്റിലും കണക്ടഡ് ഫീച്ചറുകളും എല്‍.ഇ.ഡി. ഡി.ആര്.എൽ ഫീച്ചറുകൾ എത്തുന്നു. ഈ സ്കൂട്ടറുകളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയിരിക്കുന്നത് സുസുക്കി റൈഡ് കണക്ട് ആപ്പുമായി ബന്ധിപ്പിക്കുന്ന ബ്ലുടൂത്ത് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയാണ്.
ഇനി മെസേജ് നോട്ടിഫിക്കേഷന്‍, എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവല്‍ അപ്പ്ഡേറ്റ്സ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഓവര്‍ സ്പീഡ് വാണിങ്ങ്, ഫോണ്‍ ബാറ്ററി ലെവര്‍, കോളര്‍ ഐ.ഡി, മിസ്ഡ് കോള്‍ അലര്‍ട്ട് തുടങ്ങിയവ ആക്സസ്, ബെര്ഗ്മാന് സ്ട്രീറ്റ് സ്കൂട്ടറുകളുടെ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ ലഭ്യമാകും.
ലാസ്റ്റ് പാര്‍ക്ക് ചെയ്ത സ്ഥലവും ട്രിപ്പ് വിവരങ്ങളും മീറ്ററില്‍ തന്നെ ലഭിക്കും. ഡ്രം അലോയി, ഡിസ്ക് അലോയി എന്നീ വേരിയന്റുകളിലാണ് ആക്സസ് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 77,700 രൂപയും 78,600 രൂപയുമാണ് വില. ബര്ഗ്മാന് സ്ട്രീറ്റിന് 84,600 രൂപയാണ് വില. ഇരു സ്കൂട്ടറുകളിലും പുതിയ ഏപ്രണും എല്‍.ഇ.ഡി ഡി.ആര്.എല്ലും നല്‍കുന്നുണ്ട്. രണ്ട് സ്കൂട്ടറുകളിലും പ്രവര്‍ത്തിക്കുന്നത് ബിഎസ്-6 നിലവാരത്തിലുള്ള 125 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. മാറ്റ് ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2, പേള്‍ മിറാഷ് വൈറ്റ്, മെറ്റാലിക് മാറ്റ് ബാര്ഡോക്സ് റെഡ്, മെറ്റാലിക് മാറ്റ് ഫൈബ്രോയിന്ഗ്രേ എന്നീ നിറങ്ങളിലാണ് ബര്ഗ്മാന് എത്തുന്നത്






