
ഗൂഗിൾ ജിമെയിലിന് പുതിയ ലോഗോ ഒരുങ്ങുന്നു. പഴയ എൻവലപ്പ് രൂപം ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളുടെ ലോഗോയുമായി ഇണങ്ങും വിധത്തിൽ നിറങ്ങൾ നൽകിയാണ് പുതിയ ലോഗോ ഒരുക്കിയിരിക്കുന്നത്.
പുതിയ ലോഗോയിൽ M എന്ന അക്ഷരം നീല, ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങൾ ഉൾപ്പെടുത്തിയാണ് ഒരുങ്ങുന്നത്. ഈ നിറങ്ങൾ ഉൾപ്പെടുത്തിയുള്ള ലോഗോയാണ് ഗൂഗിളിന്റെ തന്നെ ഔദ്യോഗിക ലോഗോ, ഗൂഗിൾ മാപ്പ്സ്, ഗൂഗിൾ ഫോട്ടോസ്, ക്രോം എന്നിവ ഉൾപ്പടെ കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കെല്ലാം നൽകിയിട്ടുള്ളത്.
കലണ്ടർ, ഡോക്സ്, മീറ്റ്, ഷീറ്റ്സ് എന്നിവയുടെ ലോഗോയും ഈ പുതിയ ലോഗോയ്ക്ക് അനുയോജ്യമാകും വിധത്തിൽ മാറ്റിയിട്ടുണ്ട്. ഗൂഗിൾ ജിസ്യൂട്ടിന് പകരമായെത്തുന്ന ഗൂഗിൾ വർക്ക് സ്പേസിന്റെ ഭാഗമാണ് ഈ പുതിയ ലോഗോകൾ. ഗൂഗിളിന്റെ പുതിയ ലോഗോയ്ക്ക് വലിയ രീതിയിൽ വിമർശനമുണ്ട്. ജിമെയിൽ ലോഗോയെ കൊലചെയ്തുവെന്ന വിമർശനവും ഉപയോക്താക്കൾ ഉന്നയിക്കുന്നതായി റിപ്പോർട്ട് ഉണ്ട്






