
മലയാള സിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങിയ താരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. പണ്ടത്തെ ഒരു സ്റ്റേജ് ഷോയിൽ ഇന്ദ്രൻസിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കുടുംബത്തോടൊപ്പം അമേരിക്കയിൽ ജീവിക്കുന്ന ദിവ്യ ഉണ്ണിയോട്, എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന് ചോദിച്ചാൽ, അതിന് താൻ എങ്ങും പോയിട്ടില്ല എന്നായിരിക്കും മറുപടി.






