
കൊല്ലം : പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട് ഓടികാട്ടില് കയറിയ പോക്സോ കേസ് പ്രതിയെ അവശനിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി ബാദുഷ(26)യെയാണ് ഇന്നു രാവിലെ അവശനിലയില്‍ കണ്ടെത്തിയത്. പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷന് പരിധിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. അവിടെ നിന്നു രക്ഷപ്പെട്ടു കുളത്തൂപ്പുഴയില്‍ എത്തിയ ബാദുഷ ഇവിടെ പിടിയിലായെങ്കിലും അവിടെ നിന്നും വിദഗ്ധമായി രക്ഷപെടുകയായിരുന്നു.
കല്ലടയാര്‍ നീന്തിക്കടന്നു കാട്ടില്‍ കയറിയ ഇയാള്‍ക്കു വേണ്ടി പോലീസും വനപാലകരും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ, ഇന്നലെ രാത്രി പെയ്ത കനത്ത മഴ നനഞ്ഞു അവശ നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. ഉടന്‍ ആംബുലന്‍സ് വരുത്തി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




