
ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എസ്യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ചു. 99.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു. ഉടൻ തന്നെ ഡെലിവറിയും തുടങ്ങുമെന്നാണ് റിപ്പോർട്ട്.
2020 ഓട്ടോ എക്സ്പോയില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ, അവതരണം നീണ്ടുപോവുകയായിരുന്നു. കൊറോണ വൈറസ് മൂലമാണ് അവതരണം നീണ്ടുപോകാന്‍ കാരണമെന്ന് കമ്പനി വെളിപ്പെടുത്തി. മെര്‍സിഡീസ് EQC ഇന്ത്യന്‍ വിപണിയിലെത്തുന്ന് ആദ്യത്തെ ആഢംബര ഇലക്ട്രിക് എസ്യുവിയാണ്. ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് അന്താരാഷ്ട്ര വിപണികളില്‍ EQC മത്സരിക്കുക.
EQC ഇലക്ട്രിക് എസ്യുവി സിബിയൂ റൂട്ട് വഴി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന. ഗ്രില്ലില്‍ പ്രകാശിതമായ മെര്‍സിഡീസ് ബെന്‍സ് ബാഡ്ജിംഗും ഇരുവശത്തും എല്‍ഇഡി ഹെഡ്ലാമ്പുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പും വാഹനത്തിൽ ഒരുങ്ങുന്നു. റൂഫ് സ്പോയിലര്‍, ക്രോം ഫിനിഷുള്ള വിന്‍ഡോ-ലൈന്‍, ഇലക്ട്രിക് എസ് യുവിക്ക് സവിശേഷമായ ഡ്യുവല്‍-ടോണ്‍ ആറ് സ്പോക്ക് അലോയ് വീല്‍ എന്നിവയുമുണ്ട്. 10.3 ഇഞ്ച് വലിയ ഡ്യുവല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എനെര്‍ജൈസിംഗ് കംഫര്‍ട്ട് കണ്ട്രോള് പോലുള്ള സംവിധാനങ്ങൾ വാഹനത്തില്‍ ലഭ്യമാണ്






