
ഇസ്ലാമാബാദ് : ടിക്ക് ടോക്കിന് വീണ്ടും തിരച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനിലും ടിക്ക് ടോക്കിന് നിരോധിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ചൈനീസ് ആപ്പിനെ വിലക്കിയത്. ടിക്ക് ടോക്കില്‍ വരുന്ന വീഡിയോകള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ വരുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പാകിസ്ഥാന്റെ പെട്ടെന്നുള്ള ഈ നീക്കം ചൈനീസ് ആപ്പിന് വലിയ തിരച്ചടിയാണ് നല്‍കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ആദ്യം ടിക്ക് ടോക്ക് നിരോധിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ അമേരിക്കയും ടിക്ക് ടോക്ക് നിരോധിക്കുന്നതായി അറിയിച്ചു. ഇതിന് പിന്നാലെയാണ് ചൈനയുമായി സൗഹൃദബന്ധമുള്ള പാകിസ്ഥാന് ആപ് നിരോധിച്ചത്. പാകിസ്ഥാന്റെ നിരോധനം സംബന്ധിച്ച് ടിക് ടോക് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.






