ന്യൂഡല്‍ഹി: ചാനല്‍ ടി.ആര്.പി റേറ്റിംഗില്‍ കൃത്രിമം കാണിച്ചുവെന്ന കണ്ടെത്തലില്‍ റിപ്പബ്ലിക് ടി.വി സി.എഫ്.ഒ സുന്ദരം എസിന് മുംബൈ പോലീസ് സമന്‍സ് അയച്ചു. മുംബൈ പോലീസ് അസിസ്റ്റന്‍്റ് കമ്മീഷണറാണ് റിപ്പബ്ലിക് ടെലിവിഷന്‍ മേധാവിയില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചത്.
റിപ്പബ്ലിക് ടി.വി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിംഗില്‍ കൃത്രിമം കാണിക്കുന്നതായി വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഫക്ത് ഭാരതിന്െ്റയും ബോക്സ് സിനിമയുടെയും ഉടമസ്ഥരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ടി.ആര്.പി മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകളില്‍ ഒരേ ചാനല്‍ തന്നെ ഓഫാക്കാതെ വച്ച് കൃത്രിമ റേറ്റിംഗ് സൃഷ്ടിക്കുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടി.ആര്.പി മീറ്ററുകളില്‍ കൃത്രിമം കാട്ടി, അനധികൃതമായി പരസ്യ വരുമാനം സമ്പാദിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനായി ചില വീടുകളില്‍ റിപ്പബ്ലിക് ടി.വി തുടര്‍ച്ചയായി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി മാസം 4500 രൂപ വരെ പ്രതിഫലം നല്‍കുന്നതായും കണ്ടെത്തി.
അതേസമയം കമ്മീഷണര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് വിഷയം വഴിതിരിച്ചുവിടാനാണ് അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും ശ്രമിക്കുന്നത്. സുശാന്ത് സിംഗിന്െ്റ മരണവുമായി ബന്ധപ്പെട്ട് കേസില്‍ കമ്മീഷണറുടെ നടപടികളെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം പരംബീര്‍ സിംഗ് തീര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു.






