
D-മാക്സ് ബിഎസ് VI പതിപ്പിന്റെ ടീസർ പുറത്തുവിട്ട് ഇസൂസു. വാണിജ്യ രജിസ്ട്രേഷനോടുകൂടിയ D-മാക്സ് പിക്ക് അപ്പ് ട്രക്കാണ് ടീസറിൽ കാണുന്നത്. റിപ്പോർട്ട് പ്രകാരം D-മാക്സ് പിക്കപ്പ്, D-മാക്സ് ട്വിന്‍ ക്യാബ്, D-മാക്സ് ഫ്ലാറ്റ് ഡെക്ക്, ക്യാബ്-ചേസിസ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ എത്തും.
ഈ വാണിജ്യ മോഡലുകള്‍ക്ക് കരുത്ത് നല്‍കുക 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന് 3,800 rpm-ല്‍ 78 bhp കരുത്തും1,800-2,400 rpm-ല്‍ 176 Nm tടോർക്കും ഉത്പാദിപ്പിച്ചു. ബിഎസ് VI പരിവേഷത്തില്‍ എത്തുന്ന മോഡലിനും, ഇതേ ഔട്ട്പുട്ട് കണക്കുകള്‍ തന്നെ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
D-മാക്സ് പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കിയുള്ള പുതുതലമുറ MU-X മോഡലിന്റെ പേറ്റന്റ് ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പുതിയ D-മാക്സ് കഴിഞ്ഞ വര്‍ഷം നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയപ്പോള്‍, ഏഴ് സീറ്റര്‍ എസ്യുവി ആവര്‍ത്തനവും ഉടന്‍ എത്തുമെന്ന് സൂചന ഉണ്ടായിരുന്നു. ബിഎസ് IV ശ്രേണിയിലെ വാഹനങ്ങളുടെ ഉത്പാദനം പോയ വര്‍ഷം അവസാനത്തോടെ തന്നെ ഇസൂസു അവസാനിപ്പിച്ചിരുന്നതായി ആണ് റിപ്പോർട്ട്.






