
ന്യൂഡല്‍ഹി: രണ്ടു മാസത്തിന് ശേഷം 17 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണവുമായി പോലീസ്. ഛത്തീസ്ഗഡിലെ കൊണ്ടാഗാവ് ജില്ലയില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ കുട്ടാക്കിയത് പോലും പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കുമെന്ന് പോലീസിനെ ഭീഷണിപ്പെടുത്തിയതോടെ ആയിരുന്നെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 7 ന് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് മാന്തിയെടുത്തതായി എന്‍ഡിടിവിയും പറയുന്നു. ജൂലൈ 19 ന് പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ബലാത്സംഗത്തിന് ഇരയായതിന്റെ പിറ്റേന്ന് തന്നെ പെണ്‍കുട്ടി ജീവനൊടുക്കി. മൃതദേഹം കുടുംബം ആചാരപ്രകാരം മറവും ചെയ്തു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വിവരം തങ്ങളോട് റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ എല്ലാ വിവരവും പോലീസിനെ അറിയിച്ചിരുന്നതാണെന്നം അവര്‍ നടപടി എടുക്കാന്‍ തയ്യാറായില്ലെന്നും ഇരയുടെ അമ്മാവന് പറഞ്ഞു. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കൂട്ടബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്്. ഒക്ടോബര്‍ 6 ന് വിഷം കഴിച്ച പിതാവ് ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തില്‍ അന്വേഷണത്തിന് ബുധനാഴ്ച സര്‍ക്കാര്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ജൂലൈ 19 ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടി കനാഗാവില് എത്തിയത്. രാത്രി 11 മണിയോടെ ഗ്രാമത്തിലെ രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റ് മൂന്നു പേരും കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിറ്റേന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ആരോടും പറയാതെ ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടി ആരോടും പറയാതിരുന്നതിനാല്‍ ബലാത്സംഗത്തിന്റെ കാര്യം ആരും അറിഞ്ഞില്ല.
ആചാരപ്രകാരം കുടുംബാംഗങ്ങള്‍ സംസ്ക്കാരം നടത്തുകയും ചെയ്തു. ബുധനാഴ്ച കൊണ്ടാഗാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാനാഗാവില് എത്തി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാന്തിയെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ നാട്ടുകാരായ രണ്ടു പേര് തന്റെ അനന്തിരവനോട് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന് പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ടാണ് കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്ന് ധനോരാ പോലീസ് തന്നെ വിളിച്ച് എന്താണ് വിവരം പറയാതിരുന്നത് എന്ന് ചോദിച്ചതായും കേസെടുക്കാന്‍ രണ്ടു പോലീസുകാരെ അവിടേയ്ക്ക് അയയ്ക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതായിട്ടാണ് അമ്മാവന് പറയുന്നത്.
പെണ്‍കുട്ടി മരിച്ച ദിവസം തന്നെ പോലീസ് ടീം ഗ്രാമത്തില്‍ എത്തി ആത്മഹത്യ ചെയ്്തതിനുള്ള കാരണത്തെക്കുറിച്ച് എന്തെങ്കിലൂം അറിയാമോ എന്ന് ചോദിച്ചിരുന്നതായി ബസ്തര്‍ ഐജി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് നേരിട്ട സംഭവത്തെക്കുറിച്ച് ഇര കൂട്ടുകാരിയായ ഒരു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നതായും എന്നാല്‍ അവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്നും പറഞ്ഞു.






