
അബുദാബി: പഞ്ചാ് സൂപ്പര്‍ കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടോസ്.ടോസ് നേടിയ കൊല്‍ക്കത്ത നായകന് ദിനേഷ് കാര്‍ത്തിക് ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.
ഒരു ഓവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത വിക്കറ്റ് നഷ്ടം കൂടാതെ മൂന്ന് റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്ലും രാഹുല്‍ പ്രതിപദിയുമാണ് ക്രീസില്‍.
പരിക്കേറ്റ പഞ്ചാബ് താരം ഷെല്‍ഡന്‍ കോട്രലിനു പകരം ക്രിസ് ജോര്‍ദന്‍ ടീമിലിടം നേടി. കെകെആറും ബൗളിങ്ങ് സെക്ഷനിലാണ് ഒരു മാറ്റം വരുത്തിയിരിക്കുന്നത്. ശിവം മവിക്ക് പകരം പ്രസിധ് കൃഷ്ണ ആണ് ഇടംപടിച്ചത്.






