
ഒക്ടോബർ 3നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന റോഹ്താങ്ങിലെ അടൽ തുരങ്കം ഉദ്ഘടനം ചെയ്തത്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കമായ അടൽ തുരങ്കം സന്ദർശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ പ്രിയദർശൻ. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹിമാചലിലേക്ക് പോകുന്ന വഴി അടൽ തുരങ്കത്തിൽ നിന്നും പകർത്തിയ ചിത്രമാണ് പ്രിയദർശൻ പങ്കുവെച്ചത്.
9.02 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് ഹിമാചൽ പ്രദേശിലെ അടൽ ടണൽ. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. ഈ തുരങ്കം മണാലിയെ ലാഹോൾ-സ്പിതി താഴ്വരയുമായി ബന്ധിപ്പിക്കുന്നു. 46 കിലോമീറ്റർ ദൂരമാണ് ഈ തുരങ്കം കുറയ്ക്കുന്നത്. അതായത് മണാലിക്കും ലേയ്ക്കും ഇടയിലുള്ള 5 മണിക്കൂർ യാത്രാ സമയം. ഹിമാചലിൽ ചിത്രീകരിക്കുന്ന തന്റെ സിനിമയ്ക്കായി അടൽ ടണലിലൂടെ സഞ്ചരിക്കാൻ ഭാഗ്യമുണ്ടായി എന്ന കുറിപ്പിനൊപ്പമാണ് പ്രിയദർശൻ ചിത്രം പങ്കുവെച്ചത്.
Lucky to travel through “Atal Tunnel” today which was inaugurated yesterday, for the shoot of my movie at Himachal
Posted by Priyadarshan on Sunday, October 4, 2020
2016ലാണ് മലയാളത്തിൽ ഏറ്റവുമൊടുവിൽ പ്രിയദർശൻ ഒരുക്കിയ ഒപ്പം റിലീസിന് എത്തിയത്. പ്രിയദർശന്റെയും മോഹൻലാലിന്റേയും സ്വപ്ന ചിത്രമായ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസിന് തയ്യറെടുക്കുമ്പോഴാണ് കൊവിഡ് സൃഷ്ടിച്ചത്. മോഹൻലാൽ മരക്കാറായി എത്തുന്ന ചിത്രം മാർച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്നു. എന്നാൽ ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.






