
അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബിന് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും(47 പന്തില്‍ 57 റണ്‍സ്), നായകന് ദിനേഷ് കാര്‍ത്തിക്കിന്റെയും(29 പന്തില്‍ 58 റണ്‍സ്) അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങി പഞ്ചാബിന് ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് നല്‍കുന്നത്. 10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 77 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. 34 റണ്‍സുമായി മായങ്കും 42 റണ്‍സുമായി രാഹുലുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് മോശം തുടക്കമായിരുന്നു. രാഹുല്‍ ത്രിപഠിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണ റൗഔട്ടായി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് മാത്രമായിരുന്നു കൊല്ക്കത്തയുശട സമ്പാദ്യം.
തുടര്‍ന്ന് േോര്ഗനും ഗില്ലും ചേര്‍ന്നാണ് ഇന്നിങ്സ് കരകയറ്റിയത്.ഗില്ലുകം കാര്‍ത്തികും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഗില്ലിന്റെ റണ്‍ ഔട്ടോടെ ക്രീസിലെത്തിയ റസ്സല്‍ ആറു അഞ്ച് റണ്‍സ് മാത്രമെടുത്ത് മടങ്ങി. കമ്മിന്‍സ് പുറത്താകാതെ അഞ്ച് റണ്‍സ് നേടി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, വരി ബിഷ്ണോയി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.






