
കൊച്ചി : മുളന്തുരുത്തി, അരയൻകാവ് എന്നിവിടങ്ങളിലെ ബേക്കറികളിൽ നിന്ന് പഫ്സ്, സമൂസ എന്നിവ വാങ്ങിയ ശേഷം പല്ലിയുടെ തലയും മറ്റും പുഫ്സിനുള്ളിൽ വെച്ച് കടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കൾ പിടിയിൽ.
ചെമ്പ് സ്വദേശികളായ പാറായിപറമ്പിൽ അക്ഷയ് കുമാർ (22), കുന്നുവേലിൽ അഭിജിത് (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവർ ബേക്കറികളിൽ എത്തി തട്ടിപ്പ് നടത്തുകയായിരുന്നു.
സമൂസയും പഫ്സും വാങ്ങിയ ശേഷം ഇതിൽ പല്ലിയുടെ തലയിട്ടു. തുടർന്ന് കടക്കാരെ ഭീഷണിപ്പെടുത്തി, ഇതിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 20000 രൂപ വാങ്ങി. തുടർന്ന് അടുത്ത ദിവസവും ഇതേ കാര്യം അടുത്ത കടയിലെത്തി ആവർത്തിച്ചു.
അവിടെ നിന്നു 3500 രൂപ ഭീഷണിപെടുത്തി വാങ്ങി. ഇവർ പോലീസിനെ വിവരം അറിയിച്ചതോടെ യുവാക്കൾ പിടിയിലാവുകയായിരുന്നു.







Comments